കീം ഡ്യൂട്ടിക്കെത്തിയ അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; അധ്യാപകരും വിദ്യാർത്ഥികളും ക്വാറന്‍റീനിൽ

0
99

പാലക്കാട്: ജില്ലയിൽ കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഞ്ചിക്കോട് ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള എന്‍ട്രന്‍സ് പരീക്ഷയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് കോവിഡ് പോസിറ്റീവായത്. തുടർന്ന് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അധ്യാപകരേയും പരീക്ഷയെഴുതിയ 40 വിദ്യാര്‍ഥികളേയും ക്വാറന്‍റീനിലാക്കി.

അധ്യാപികയുടെ മകൾക്കും കോവിഡ് പോസറ്റീവാണ്. തമിഴ്നാട്ടിലായിരുന്ന മകളെ നാട്ടിലെത്തിക്കാന്‍ കഞ്ചിക്കോട് സ്വദേശിയായ അധ്യാപിക പോയിരുന്നു. തമിഴ്നാട്ടിലുള്ള ഇവരുടെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ ഇതുവഴിയാകാമെന്നാണ് നിഗമനം

LEAVE A REPLY

Please enter your comment!
Please enter your name here