ന്യൂഡൽഹി: കോവിഡ് ചികിത്സാ സെന്ററിൽ പതിന്നാലുകാരി പീഡനത്തിനിരയായ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. സംഭവം നിർഭാഗ്യകരമാണെന്നും കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹി ഛത്തർപുരിലെ സർദാർ പട്ടേൽ കോവിഡ് കെയർ സെന്ററിൽ ജൂലൈ 15നായിരുന്നു സംഭവം.. പെണ്‍കുട്ടിയുടെ പരാതിയിൽ പത്തൊന്‍പതുകാരനെയും സംഭവം മൊബൈലിൽ പകർത്തിയ കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു.
കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് പെണ്‍കുട്ടിയെയും കുടുംബത്തെയും ചികിത്സയ്ക്കായി സർദാർ പട്ടേൽ കോവിഡ് കെയർ സെന്ററിലെത്തിച്ചത്. ജൂലൈ 15നു രാത്രി ശൗചാലയത്തിലേക്കു പോയ പെണ്‍കുട്ടിയെയാണ് 19 കാരൻ പീഡിപ്പിച്ചത്. ഈ സമയം സ്ഥലത്തേക്ക് ആരും വരുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി കൂട്ടാളിയെ കാവൽ നിർത്തുകയും ചെയ്തു. ഇതിനിടെ ഇയാൾ സംഭവം മൊബൈൽ ഫോണിൽ പകർത്തിയെന്നും പോലീസ് പറയുന്നു. സംഭവത്തക്കുറിച്ച് പിന്നീട് പെണ്‍കുട്ടി ബന്ധുക്കളോടു പറഞ്ഞതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്.