ദുരനുഭവം വെളിപ്പെടുത്തി വനിത കമ്മീഷന്‍ അധ്യക്ഷ

0
94

കുട്ടിക്കാലത്ത് പിതാവില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. ‘ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛന്‍ എന്നെ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു. എന്നെ തല്ലുമായിരുന്നു, അങ്ങനെ ഞാന്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്നിട്ടുണ്ട്. പണ്ട് അച്ഛന്‍ വീട്ടില്‍ വരുമ്പോള്‍ വല്ലാത്ത പേടിയായിരുന്നു. അന്ന് ഞാന്‍ വളരെ ചെറുപ്പമായിരുന്നു. പലതവണ ഞാന്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് രാത്രി മുഴുവന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ എങ്ങനെ നേടാമെന്ന് ആലോചിക്കാറുണ്ടായിരുന്നു. പെണ്‍കുട്ടികളെയും സ്ത്രീകളെയും ചൂഷണം ചെയ്യുന്നവരെ പാഠം പഠിപ്പിക്കണം’ സ്വാതി പറഞ്ഞു.

‘ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അയാള്‍ എന്നെ തല്ലാന്‍ വരുമ്പോള്‍ എന്റെ മുടിയില്‍ പിടിച്ച് എന്റെ തല ഭിത്തിയില്‍ ശക്തമായി ഇടിക്കുമായിരുന്നു. എനിക്ക് വേദനിക്കുകയും രക്തം വരികയും ചെയ്തിട്ടുണ്ട്. ഒരു വ്യക്തി ഒരുപാട് ക്രൂരതകള്‍ സഹിക്കുമ്പോള്‍ മാത്രമേ മറ്റുള്ളവരുടെ വേദന മനസ്സിലാക്കാന്‍ കഴിയൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അപ്പോള്‍ മാത്രമേ അത്തരം ഒരു തീ അവരുടെ ഉള്ളില്‍ ഉണരൂ, അതുവഴി മുഴുവന്‍ സിസ്റ്റത്തെയും മാറ്റിമറിക്കാന്‍ അവര്‍ക്ക് കഴിയും .ഒരുപക്ഷേ എനിക്കും ഇതുതന്നെയാകാം സംഭവിച്ചത്. ഇവിടെയുളള എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും സമാനമായ ഒരു കഥയുണ്ടാകും’ സ്വാതി കൂട്ടിച്ചേര്‍ത്തു. എന്റെ ചെറുപ്പത്തില്‍ ആണ് ഈ സംഭവം നടന്നത്. നാലാം ക്ലാസ് വരെ ഞാന്‍ അച്ഛന്റെ കൂടെ ആയിരുന്നു. അതുവരെ പലതവണ ഇങ്ങനെ സംഭവിച്ചിരുന്നെന്നും സ്വാതി പറഞ്ഞു. 2015 മുതല്‍ തുടര്‍ച്ചയായി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയാണ് സ്വാതി മലിവാള്‍.  അടുത്തിടെ നടി ഖുശ്ബുവും പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here