ബീഹാറിലെ ഔറംഗബാദ് ജില്ലയിൽ ഹനുമാൻ ക്ഷേത്രത്തിന്റെ പരിസരത്ത് ബീഫ് കണ്ടെത്തി. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വർഗീയ കലാപങ്ങൾ തടയാൻ പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചു.
ശനിയാഴ്ച, ഹസ്പുരയിലെ ബാലാബിഗയിൽ സ്ഥിതി ചെയ്യുന്ന ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ പശുവിറച്ചി സൂക്ഷിച്ചിരിക്കുന്നത് പ്രദേശവാസികളാണ് കണ്ടെത്തിയത്. തുടർന്ന് പോലീസിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കുകയായിരുന്നു. പോലീസ് ഉടൻ സ്ഥലത്തെത്തി ക്ഷേത്രം വൃത്തിയാക്കി അണുവിമുക്തമാക്കി. പ്രദേശത്തെ സാമുദായിക സൗഹാർദം തകർക്കാൻ ചില സാമൂഹിക വിരുദ്ധർ ഗോമാംസം ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചതാകാമെന്നാണ് സംശയം.
പോലീസ് നാട്ടുകാരുമായി ചർച്ച നടത്തുകയും സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്ന് സാമൂഹിക വിരുദ്ധരെ തിരിച്ചറിയാനും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ജനങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഈ ചർച്ച സഹായിച്ചു.
മുൻകരുതൽ നടപടിയായി വർഗീയ കലാപങ്ങൾ ഉണ്ടാകാതിരിക്കാനാണ് പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചത്.