ജമ്മു കശ്മീരിൽ മൂന്ന് പുതിയ സിനിമാ തീയേറ്ററുകൾ

0
76

ജമ്മു കശ്മീരിലെ ബന്ദിപ്പോര, ഗന്ദർബാൽ, കുൽഗാം ജില്ലകളിലായി സെപ്തംബറിൽ മൂന്ന് പുതിയ സിനിമാ ഹാളുകൾ ആരംഭിക്കുമെന്നും താഴ്‌വരയിലെ മൊത്തം ജില്ലകളുടെ എണ്ണം ഏഴായി ഉയർത്തുമെന്നും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.

30 വർഷങ്ങൾക്ക് ശേഷമാണ് ചെറിയ നഗരങ്ങളിലും സിനിമാ ഹാളുകൾ തുറക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ബാരാമുള്ളയിൽ ഒരു സിനിമാ ഹാൾ ഉദ്‌ഘാടനം ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് പുൽവാമയിലും ഷോപ്പിയാനിലും ഇത്തരം സൗകര്യങ്ങൾ ആരംഭിച്ചത്.

“സെപ്തംബർ അവസാന വാരത്തിൽ ബന്ദിപ്പോര, ഗന്ദർബാൽ, കുൽഗാം ജില്ലകളിലെ ജനങ്ങൾക്കായി സിനിമാ ഹാളുകൾ സമർപ്പിക്കും,”- ഡൽഹിയിലെ സംഗീത നാടക അക്കാദമിയും ജമ്മു കശ്മീർ അക്കാദമി ഓഫ് ആർട്ട്, കൾച്ചർ ആൻഡ് ലാംഗ്വേജും ചേർന്ന് ടാഗോർ ഹാളിൽ സംഘടിപ്പിച്ച ത്രിദിന അമൃത് യുവ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മനോജ് സിൻഹയുടെ പ്രഖ്യാപനം.

“ജമ്മു കശ്മീരിലെ പൗരന്മാർക്കും യുവാക്കൾക്കും പുതിയ സ്വപ്നങ്ങളുണ്ടെന്നും പുതിയ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുകയാണെന്നും എനിക്ക് ഇന്ന് പറയാൻ കഴിയും. സമാധാനത്തിന്റെ നാട്ടിൽ മാത്രമേ കല തഴച്ചുവളരുകയുള്ളൂവെന്ന് എല്ലാവരും ഓർക്കണം. സമാധാനമില്ലാത്തിടത്ത് കല വളരില്ല, സിൻഹ പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ജമ്മു കശ്മീർ കലാരംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കിയതായി അദ്ദേഹം പറഞ്ഞു.

“സാഹചര്യം കാരണം നിങ്ങൾ (കലാകാരന്മാർ) ഒരുപാട് കഷ്ടപ്പെട്ടു. എന്നാൽ ഇപ്പോൾ നമ്മുടെ കലാകാരന്മാർ ജമ്മു കശ്മീരിന്റെ നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടുവരാൻ പുത്തൻ ഊർജത്തോടെ പ്രവർത്തിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here