ദിമാപുർ: നാഗാലൻഡിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. ദിമാപുർ കോവിഡ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ആകെ 1,239 കോവിഡ് കേസുകളാണ് നാഗലൻഡിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 701 പേർ ചികിത്സയിലുണ്ട്. 537 പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 13,34,309 ആയി. കോവിഡ് മൂലം ഇതുവരെ 31,390 പേരാണ് രാജ്യത്ത് മരിച്ചത്.