ന്യൂഡല്‍ഹി : നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളുടെ വിചാരണ അടുത്ത മാസം ആരംഭിക്കും. സമ്മേളനത്തില്‍ പങ്കെടുത്ത 46 വിദേശ പൗരന്മാരുടെ വിചാരണയാണ് അടുത്തമാസം 10 മുതല്‍ ഡല്‍ഹി കോടതിയിൽ ആരംഭിക്കുന്നത്.
കഴിഞ്ഞ ദിവസം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് പിഴ ശിക്ഷ വിധിച്ച കോടതി കേസിൽ നിന്ന് വിമുക്തരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 46 വിദേശ പൗരന്മാരുടെ വിചാരണ അടുത്തമാസം ആരംഭിക്കാന്‍ തീരുമാനിച്ചത്. മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് അര്‍ച്ചന ബെനിവാള്‍ ആണ് വിദേശികള്‍ക്ക് പിഴ ശിക്ഷ നല്‍കി വിധി പുറപ്പെടുവിച്ചത്. 40 ഇന്തോനേഷ്യന്‍ പൗരന്മാര്‍, 12 കിര്‍ഗിസ്താന്‍ പൗരന്മാര്‍, ഒരു ദക്ഷിണാഫ്രിക്കന്‍ പൗരന്‍ എന്നിവരില്‍ നിന്നും 5000 രൂപ വീതം പിഴയായി ഈടാക്കാനായിരുന്നു കോടതി ഉത്തരവ്.
ആഗസ്റ്റ് 10 ന് ആരംഭിക്കുന്ന വിചാരണയുടെ അടിസ്ഥാനത്തിലാകും വിദേശ പൗരന്മാര്‍ക്ക് ശിക്ഷ വിധിക്കുക. സംഭവത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ശിക്ഷാ വിധി.