നിങ്ങളുടെ പാൻകാർഡ് നഷ്ടമായാൽ മറ്റൊരു പാൻകാർഡ് എളുപ്പത്തിൽ ലഭിക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ പാൻകാർഡ് നിങ്ങളുടെ വീട്ടിലേക്ക് എത്തും. 50 രൂപയാണ് ഇതിന് ചെലവ് വരിക. ഇനി പറയുന്ന കാര്യങ്ങളാണ് ഇതിനായി നിങ്ങൾ ചെയ്യേണ്ടത്.
1. ഗൂഗിളിൽ റീ പ്രിന്റ് പാൻ കാർഡ് എന്ന് സേർച്ച് ചെയ്യുക
2. എൻ എസ് ഡി എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ റീ പ്രിന്റ് പാൻകാർഡ് എന്ന ഓപ്ഷൻ ലഭിക്കും. അതിൽ ക്ലിക്ക് ചെയ്യുക.
3. വെബ്സൈറ്റ് സന്ദർശിച്ച് പാൻകാർഡ് നമ്പർ നമ്പർ, ആധാർ നമ്പർ, ജനനത്തീയതി, ക്യാപ്ച കോഡ് തുടങ്ങിയവ പാൻകാർഡിലെ വിശദാംശങ്ങൾ തെറ്റില്ലാതെ രേഖപ്പെടുത്തണം.
4. നിബന്ധനകളും വ്യവസ്ഥകളും ആക്സെപ്റ്റ് ചെയ്ത് സബ്മിറ്റ് ചെയ്യുക
5. ഒരു പുതിയ പേജ് തുറക്കും. അതിൽ നിങ്ങളുടെ പാൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എഴുതിയിരിക്കുന്നത് കാണാം. മുന്നോട്ട് പോകുന്നതിന് മുമ്പ് വായിച്ച് ഉറപ്പാക്കുക
6. പരിശോധിച്ച് ഉറപ്പിച്ച് കഴിഞ്ഞാൽ ഒ ടി പി ക്ലിക്ക് ചെയ്യക.
7. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒ ടി പി വരുന്നതാണ്. അത് നൽകണം.
8. ഒ ടി പി വെരിഫൈ ചെയ്യുക
9. പുതിയ പാൻ കാർഡ് ലഭിക്കാൻ 50 രൂപ ഫീസ് അടയ്ക്കുക
10. പാൻകാർഡിനുള്ള ഫീസ് അടയ്ക്കാൻ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യു പി ഐ ഉപയോഗിക്കാം 11. പണം അടച്ചതിന് ശേഷം ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് 7 ദിവസത്തിനുള്ളിൽ ലഭിക്കും