ബൈക്കില്‍ എത്തിയ സംഘം കല്ലെറിയുകയായിരുന്നുവെന്നാണ് ഓഫീസ് ജീവനക്കാർ വ്യക്തമാക്കുന്നത്. രാത്രി രണ്ട് മണിയോടെ മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന് നേരെയും ആക്രമണം ഉണ്ടായി. ഓഫീസിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റില്‍ കല്ല് പതിച്ചു.
ആർ എസ് എസാണ് അക്രമണത്തിന് പിന്നിലെന്നാണ് സി പി എം ആരോപിക്കുന്നത്. അക്രമികള്‍ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. പൊലീസ് സുരക്ഷയിലുള്ള ഓഫീസിന് നേരെയാണ് അക്രമണം നടന്നത്. അക്രമ സമയത്ത് രണ്ട് പൊലീസുകാർ ഓഫീസിന് മുന്നില്‍ കാവലുണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു.