ബെയ്ജിംഗ്: ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടിയതിന് പിന്നാലെ തെക്കുപടിഞ്ഞാറൻ നഗരമായ ചെംഗ്ഡുവിലെ അമേരിക്കൻ കോണ്‍സുലേറ്റ് അടയ്ക്കണമെന്ന് ചൈന ഉത്തരവിട്ടു. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍സുലേറ്റിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്താൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം കോണ്‍സുലേറ്റ് ജനറലിന് നിർദേശം നൽകി.
അമേരിക്കൻ നടപടികൾക്ക് നിയമാനുസൃതവും ആവശ്യമായതുമായ തിരിച്ചടിയാണിതെന്നും ചൈന വ്യക്തമാക്കി. അമേരിക്കയാണ് അനാവശ്യമായ പ്രകോപനം സൃഷ്ടിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് അടച്ചതിലൂടെ അമേരിക്ക നടത്തിയതെന്നും ചൈന ആരോപിച്ചു.