തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നത് 29 ലേക്ക് നീട്ടി. 24 മുതൽ അപേക്ഷ സമർപ്പിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകളാണ് 29 മുതൽ സ്വീകരിച്ചു തുടങ്ങുക.
വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് അപേക്ഷിക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 14 ആണ്. പൂർണ്ണമായും ഓൺലൈനായിട്ടായിരിക്കും അപേക്ഷ സമർപ്പിക്കേണ്ടത്.