കോവിഡിനെ പ്രതിരോധിക്കാൻ ‘ഭാഭിജി’ പപ്പടവുമായി കേന്ദ്രമന്ത്രി

0
87

ന്യൂഡല്‍ഹി: കോവിഡിനെ തടയാന്‍ പപ്പടത്തിന് സാധിക്കുമെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍. ‘ഭാഭിജി’ എന്ന പേരിട്ട പപ്പടത്തിന്റെ ഉദ്ഘാടനം അര്‍ജുന്‍ രാം മേഘ്‌വാള്‍ നിർവഹിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കുന്നത്.

ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിനെ തുടര്‍ന്നാണ് ഇത്തരമൊരു പപ്പടം നിര്‍മിച്ചിരിക്കുന്നതെന്നും ഈ പപ്പടത്തില്‍ കൊറോണ വൈറസിനെ എതിരിടാനുള്ള ആന്റിബോഡികള്‍ ഉണ്ടെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്.. രാജസ്ഥാനിലെ ബികാനിര്‍ എന്ന സ്ഥലത്തുനിന്നുള്ള ആളാണ് പപ്പടം നിര്‍മിച്ചത്. മന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ബികാനിര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്.
പപ്പടത്തില്‍ ആയുര്‍വേദ ഔഷധമായ ചിറ്റമൃതിന്റെ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പപ്പടനിര്‍മാതാവ് അവകാശപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here