മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ.

0
53

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങളില്‍ ജോസഫ്,

അജയ് ബോസ് എന്നീ വ്യക്തികളും സേവ് കേരള ബ്രിഗേഡ്, പെരിയാര്‍ പ്രൊട്ടക്ഷന്‍ മൂവമെന്റ് എന്നീ സംഘടനകളും നല്‍കിയ ഹര്‍ജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിക്കുക

ഡാമില്‍ സ്വതന്ത്ര സമിതിയെ വച്ച്‌ അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന ആവശ്യത്തെ പിന്തുണച്ച്‌ കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരിശോധനയ്ക്കു സുപ്രിംകോടതി സമയപരിധി നിശ്ചയിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ നവംബറില്‍ കോതമംഗലം സ്വദേശി ജോ ജോസഫ് സുപ്രിം കോടതിയെ സമീപിച്ചത്. കേന്ദ്ര ജല കമ്മിഷന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാര്‍ഗരേഖ പ്രകാരം രാജ്യത്തെ എല്ലാ വലിയ അണക്കെട്ടുകളുടെയും സുരക്ഷാ പരിശോധന പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ടതാണ്.
എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന ഏറ്റവുമൊടുവില്‍ നടന്നത് 2010-11 കാലഘട്ടത്തിലാണെന്ന് ഹര്‍ജ്ജി പറയുന്നു. എന്നാല്‍ അതിനുശേഷം കേരളത്തില്‍ രണ്ട് പ്രളയങ്ങളുണ്ടായെന്നും അപേക്ഷയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here