ഗുരുവായൂര്‍ ആനയോട്ടം ഇന്ന്; ഉത്സവത്തിന് കൊടിയേറും

0
75

ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിന് തുടക്കം കുറിച്ച് ആനയോട്ടം ഇന്ന്. വൈകിട്ട് മൂന്നു മണിയോടെ ആരംഭിക്കുന്ന ആനയോട്ടത്തില്‍ 19 ആനകള്‍ പങ്കെടുക്കും. ഇതില്‍ അഞ്ച് ആനകളെ ഓടിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇല്ലാതിരുന്ന കാലത്ത് കൊടിയേറ്റ് ദിവസം രാവിലെ ആന എത്തിയില്ലെന്നും എന്നാല്‍ ഉച്ചകഴിഞ്ഞപ്പോള്‍ ആനകള്‍ കൂട്ടത്തോടെ ഓടിയെത്തിയെന്നുമുള്ള ഐതിഹ്യത്തിന്റെ ഭാഗമാണ് ആനയോട്ടം നടത്തുന്നത്.

ആദ്യം ക്ഷേത്രഗോപുരം കടക്കുന്ന ആന ഏഴ് പ്രദക്ഷിണം പൂര്‍ത്തിയാക്കും. ഇന്ന് രാത്രി തന്ത്രി ചേന്നാസ് ദിനേശന്‍ സ്വര്‍ണധ്വജത്തില്‍ സപ്തവര്‍ണക്കൊടിയേറ്റുന്നതോടെ ഗുരുവായൂരില്‍ 10 ദിവസത്തെ ഉത്സവത്തിന് തുടക്കമാകും

 

LEAVE A REPLY

Please enter your comment!
Please enter your name here