കൊടുങ്ങല്ലൂര്‍: അപൂര്‍വ സ്റ്റാമ്ബുകളുടെ സൂക്ഷിപ്പുകാരനായിരുന്ന മതിലകം പുതിയകാവ് പരേതനായ പിച്ചത്തറ ബാവുക്കയുടെ മുഖം പതിച്ച സ്റ്റാമ്ബ് സ്വന്തമാക്കി മകന്‍ പി.ബി.
സക്കീര്‍ ഹുസൈന്‍. ‘മൈ സ്റ്റാമ്ബ്’ സ്കീം മുഖേനയാണ് സക്കീര്‍ ഹുസൈന്‍ പിതാവിന്റെ മുഖമുള്ള, അഞ്ചു രൂപ വിലയുള്ള സ്റ്റാമ്ബ് സ്വന്തമാക്കിയത്.
ബാവുക്ക 70 കൊല്ലത്തോളം ശേഖരിച്ച സ്റ്റാമ്ബുകളുടെ വിപുലമായ ആല്‍ബങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. 194 രാജ്യങ്ങളുടെ സ്റ്റാമ്ബുകളാണ് ശേഖരത്തിലുള്ളത്. ഇവ ഇപ്പോള്‍ സക്കീര്‍ ഹുസൈനാണ് സംരക്ഷിക്കുന്നത്. ഇന്ത്യന്‍ ഫിലാറ്റലി ക്ലബിലെ പ്രൈം മെമ്ബര്‍ ആയിരുന്നു ബാവുക്ക. രാജ്യത്തിനകത്തും പുറത്തും പല എക്‌സിബിഷനുകളിലും അദ്ദേഹത്തിന്റെ സ്റ്റാമ്ബുകളുടെ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. 94ാം വയസ്സില്‍ 2008ലായിരുന്നു അദ്ദേഹത്തിന്റെ മരണം.