കാറില്‍ മൊബൈല്‍ ബാര്‍; ചുമട്ടു തൊഴിലാളി പിടിയില്‍

0
58

ടുക്കി: പുളിയന്മല കേന്ദ്രീകരിച്ച്‌ അനധികൃതമായി മദ്യ വില്‍പ്പന നടത്തിയാള്‍ പിടിയില്‍. പുളിയന്മലയിലെ ചുമട്ടുതൊഴിലാളിയായ വിജയവിലാസം മധു (48)-നെയാണ് അറസ്റ്റ് ചെയ്തത്.

മധുവിന്റെ കൈയില്‍നിന്ന്‌ 11 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘവും, വണ്ടന്മേട് പോലീസും ചേര്‍ന്നാണ് പിടികൂടിയത്.

പുളിയന്മല കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ അനധികൃതമായി മദ്യ വില്പന നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നാളുകളായി രഹസ്യ നിരീക്ഷണം നടത്തിവരുകയായിരുന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ തന്റെ കാറിലാണ് മദ്യ വില്പന നടത്തിവന്നിരുന്നത്. ചുമട്ടു തൊഴിലാളിയായ മധു തന്റെ ജോലി മറയാക്കിയാണ് മദ്യ വില്പന ചെയ്തുകൊണ്ടിരുന്നത്. ഇതിനുമുമ്ബും അളവില്‍ കവിഞ്ഞ മദ്യം കയ്യില്‍ സൂക്ഷിച്ചു വില്പന നടത്തിയതിന് എക്സൈസ് പിടികൂടി ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

ഡിവൈ.എസ്.പി. വി.എ.നിഷാദ്‌മോന്‍, എസ്.ഐ. മഹേഷ്, എ.എസ്.ഐ. വിനോദ്, എസ്.സി.പി.ഒ. മാരായ ജോര്‍ജ്, പി.ജെ.സിനോജ്, സിനോജ് ജോസഫ്, അനീഷ് വിശ്വംഭരന്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here