നിർത്തിയിട്ട ട്രെയിനിന് അടിയിലൂടെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടിമരിച്ച വിദ്യാർഥിനിക്ക് കണ്ണീരോടെ വിട നൽകി നാട്

0
65

കാസർകോട്: സ്കൂൾ വിട്ടുവരുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച വിദ്യാർഥിനിക്ക് കണ്ണീരോടെ വിട നൽകി നാട്. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും കുശാൽനഗർ സ്വദേശിയുമായ പവിത്രയാണ്(15) ട്രെയിൻ തട്ടി മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.40ഓടെ കൊവ്വൽ എകെജി ക്ലബിന് മുന്നിൽ വെച്ചായിരുന്നു അപകടം. നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് അടിയിലൂടെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മറു ട്രാക്കിലൂടെ എത്തിയ ട്രെയിനിടിച്ചായിരുന്നു അപകടം.

കുശാൽനഗറിലെ മുരുകന്റെയും പരേതയായ കാർത്തികയുടെ മകളാണ് പവിത്ര. പോസ്റ്റ്‌മോർട്ടത്തിനുശേഷം പവിത്രയുടെ ഭൌതികശരീരം വ്യാഴാഴ്ച രാവിലെ പുതിയകോട്ട ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചു. അധ്യാപകരും വിദ്യാർഥികളും നാട്ടുകാരുമടക്കം നിരവധിയാളുകൾ ടൗൺഹാളിലെത്തി പവിത്രയ്ക്ക് അന്ത്യോപചാരമർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here