എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ രാഷ്‌ട്രപതി പങ്കെടുക്കും.

0
54

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു ലണ്ടനിലേക്ക് പോവും. സെപ്തംബർ 17-19 വരെയാണ് രാഷ്‌ട്രപതി ലണ്ടനിൽ ഉണ്ടാവുക. പത്ത് ദിവസം നീണ്ടു നിൽക്കുന്നതാണ് രാജ്ഞിയുടെ വിടവാങ്ങൽ ചടങ്ങ്. മരണം സംഭവിച്ച് ആദ്യത്തെ അഞ്ച് ദിവസം രാജകുടുംബാംഗങ്ങൾക്കും പാർലമെന്റ് അംഗങ്ങൾക്കും വിവിഐപികൾക്കും ആദരം അർപ്പിക്കാനുള്ള ദിവസങ്ങളാണ്. അവസാനത്തെ മൂന്ന് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ആദരമർപ്പിക്കാം. 10ാം ദിവസം മാത്രമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. വിൻഡ്സർ കോട്ടയിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരനേയും പിതാവ് ജോർജ് ആറാമനേയും അടക്കം ചെയ്തിരിക്കുന്നതിന് സമീപമായിരിക്കും എലിസബത്ത് രാജ്ഞിയേയും അടക്കം ചെയ്യുക. നേരത്തെ ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സെപ്റ്റംബർ 12 ന് ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദർശിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here