‘അംബാരി ഉത്സവ്’ അത്യാഡംബര സ്ലീപ്പർ ബസുകള്‍ വരുന്നു

0
69

ബെംഗളുരൂ: അത്യാഡംബരവും സുഖപ്രദവുമായ 20 എസി
മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളുമായി കർണാടക ആർടിസി. ‘അംബാരി ഉത്സവ്’ എന്ന പേരുള്ള ബസിൽ ഒരേ സമയം 40 പേർക്ക് കിടന്നു യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഫെബ്രുവരി 21നു രാവിലെ പത്തിന് വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അംബാരി ഉത്സവ് ഫ്ലാഗ്ഓഫ് നിർവഹിക്കും.

എറണാകുളത്തേക്ക് രണ്ടും തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ ബസും സർവിസ് നടത്തും. എറണാകുളത്തേക്ക് 1,510 രൂപയും തൃശൂരിലേക്ക് 1,410 രൂപയും തിരുവനന്തപുരത്തേക്ക് 1,800 രൂപയുമാകും ടിക്കറ്റ് നിരക്കെന്നാണ് സൂചന. തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ആദ്യ സർവിസുകൾ. ടിക്കറ്റ് നിരക്ക്, റൂട്ട്, സമയം തുടങ്ങിയ കാര്യങ്ങൾ പിന്നീടാണ് തീരുമാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here