താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിച്ച്‌ ഇന്ത്യന്‍ കരസേന; ഇന്ത്യന്‍ രക്ഷാദൗത്യം ‘ഓപ്പറേഷന്‍ ദോസ്ത്’ പുരോഗമിക്കുന്നു

0
59

സ്താംബൂള്‍: തുര്‍ക്കിയിലേയും സിറിയയിലേയും ഭൂകമ്ബ ബാധിത മേഖലയില്‍ ഇന്ത്യന്‍ രക്ഷാദൗത്യം പുരോഗമിക്കുന്നു.

ഇതിന്റെ ഭാഗമായി തുര്‍ക്കിയിലെ ഹയാത്തില്‍ ഇന്ത്യന്‍ ആര്‍മ്മി താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിച്ചു. 30 കിടക്കകളും അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററും ഉള്‍പ്പെടുന്നതാണ് ആശുപത്രി.

നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ആറ് രക്ഷാദൗത്യ സംഘങ്ങളാണ് തുര്‍ക്കിയിലും സിറിയയിലും എത്തിയിരിക്കുന്നത്. 140 ടണ്‍ അവശ്യ വസ്തുക്കളും വ്യോമ സേന വിമാനങ്ങളില്‍ ദുരിത ബാധിത മേഖലയില്‍ എത്തിച്ചു. തുര്‍ക്കിയില്‍ മാത്രം 250 വിദഗ്ധ പരിശീലനം ലഭിച്ച സേന, ദുരന്ത നിവാരണ സേന അംഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ആറാം രക്ഷാദൗത്യ സംഘത്തിനെ യാത്ര അയയ്‌ക്കാന്‍ വിദേശകാര്യ സഹമന്ത്രിയും ഇന്ത്യയിലെ തുര്‍ക്കി അംബാസിഡര്‍ ഫിറാത്ത് സുനെലും ഹിന്ദോന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി ആകുന്നതെല്ലാം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചതായി മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഉദാഹരണമാണ് ഓപ്പറേഷന്‍ ദോസ്ത് എന്ന് തുര്‍ക്കി അംബാസിഡര്‍ ഫിറാത്ത് സുനലും പ്രതികരിച്ചു.

ഭൂകമ്ബത്തില്‍ ഇരുരാജ്യങ്ങളിലുമായി 15,000ല്‍ അധികം പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. നിലവധിപേര്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മഞ്ഞ് വീഴ്ചയും റോഡുകള്‍ തകര്‍ന്നതും രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘവും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കെട്ടിടങ്ങളുടെ അടിയില്‍ പെട്ടുപോയവരെ കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ്‌സ്‌ക്വാഡുകളും ഓരോ ദൗത്യസംഘത്തിപ്പനൊവും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here