സംസ്ഥാനത്ത് ഒരു കുപ്പി മദ്യം ഉത്പാദിപ്പിക്കുമ്പോൾ 3.50 രൂപ നഷ്ട്ടമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

0
45

സംസ്ഥാനത്ത് ഒരു കുപ്പി മദ്യം ഉത്പാദിപ്പിക്കുമ്പോൾ 3.50 രൂപ നഷ്ട്ടമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. സ്പിരിറ്റ് വില വർധന മദ്യ ഉത്പാദനത്തെ ബാധിച്ചു. വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്നതായും, ജവാൻ ബ്രാൻഡിന്റെ ഉത്പാദനം കൂട്ടുന്നത് ആലോചിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

കേരളത്തിൽ 750 രൂപ വരെ വിലവരുന്ന മദ്യത്തിന് ക്ഷാമം നേരിടുന്നു. ബാറുകളിലും, ബെവ്‌കോ ഔട്ട്‌ലറ്റുകളിലും ഇവ കിട്ടാനില്ല. ഇടത്തരം മദ്യ ബ്രാൻറുകളുടെ വിതരണം കമ്പനികള്‍ കുറച്ചത് ബെവ്കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മദ്യ വില ഉടൻ വർധിപ്പിക്കില്ലെന്നും, എന്നാൽ ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്നും എക്സൈസ് മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here