ഞായറാഴ്ച മഞ്ജു വാര്യര്‍ യു എ.ഇയില്‍.വെള്ളരിപട്ടണം ഫെബ്രു.10ന് റിലീസ്
തമിഴില്‍ അജിത്തിനൊപ്പം തുനിവ്, മലയാളത്തില്‍ ആയിഷ.
പുതുവര്‍ഷത്തില്‍ രണ്ടുചിത്രങ്ങള്‍ നേടുന്ന മികച്ച വിജയത്തിന്റെ ആഹ്ളാദത്തില്‍ മഞ്ജു വാര്യര്‍. പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ് ആയിഷ. ഗള്‍ഫ് രാജ്യങ്ങളിലും ആയിഷയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നു.
നൃത്തത്തിലും നടനത്തിലും മഞ്ജു വാര്യര്‍ ഒരേപോലെ ശോഭിക്കുന്നു എന്നതാണ് ആയിഷയുടെ ഏറ്റവും വലിയ പ്രത്യേകത. മഞ്ജു വാര്യരുടെ മികച്ച കഥാപാത്രങ്ങളിലൊന്നായി ആയിഷയെ വിശേഷിപ്പിക്കാം. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സംവിധാനം .
പൊങ്കല്‍ റിലീസായി എത്തിയ തുനിവ് 200 കോടി കടന്നു. മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ തുനിവ് എച്ച്. വിനോദ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മഞ്ജു ഗാനം ആലപിച്ചിട്ടുണ്ട്.
തന്റെ കഥാപാത്രത്തിന് മഞ്ജു തന്നെയാണ് ഡബ് ചെയ്തത്. നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം ആണ് മഞ്ജുവിന്റെ പുതിയ റിലീസ്.
ഫെബ്രുവരി 10ന് വെള്ളരിപട്ടണം തിയേറ്ററില്‍ എത്തും. നര്‍മ്മത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം ഹൃദ്യമായ കുടുംബ പശ്ചാത്തലത്തിലാണ് ഒരുക്കിയിട്ടുള്ളത്. സൗബിന്‍ ഷാഹിര്‍ മഞ്ജുവിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ.പി. സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.
സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, വീണ നായര്‍, മാല പാര്‍വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സംവിധായകന്‍ മഹേഷ് വെട്ടിയാറും മാദ്ധ്യമപ്രവര്‍ത്തകനായ ശരത് കൃഷ്ണയും ചേര്‍ന്നാണ് രചന. ഫുള്‍ ഒാണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മാണം.