ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശം തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ചിത്രം അമ്ബത് കോടി ക്ലബില്‍ ഇടം നേടി.
തുടക്ക സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ തിരക്കാണ് മാളികപ്പുറം കാണാന്‍ തിയറ്ററുകളില്‍ അനുഭവപ്പെടുന്നത്. എങ്ങും ഹൗസ്ഫുള്‍ ഷോകളുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിന് പുറമെ ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ജനുവരി 26-ന് മാളികപ്പുറം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. തമിഴ്നാട്ടില്‍ റിലീസ് ചെയ്യാനിരിക്കെ മാളികപ്പുറത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് രജനികാന്തിന്റെ മകളും സംവിധായികയും ഗ്രാഫിക് ഡിസൈനറുമായ സൗന്ദര്യ രജനികാന്ത്.
‘ഈ ചിത്രത്തെ കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു. ദൈവീകമായ അനുഭവങ്ങള്‍ കേള്‍ക്കുന്നു. അഭിലാഷിന് ആശംസകള്‍ നേരുന്നു. മാളികപ്പുറത്തിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്യുന്നതിന് മുഴുവന്‍ ടീമനെയും അഭിനന്ദിക്കുന്നു. എല്ലാ ആശംസകളും നേരുകയാണ്. ശരണം അയ്യപ്പ’ എന്നാണ് സൗന്ദര്യ ട്വിറ്ററില്‍ കുറിച്ചത്. സൗന്ദര്യ രജനികാന്തിന്റെ ആശംസകള്‍ക്ക് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും നന്ദി അറിയിച്ചു.