ന്യൂഡല്‍ഹി: നിലവാരമില്ലാത്ത മരുന്നുകള്‍ എത്രയും വേഗം ഒഴിവാക്കണമെന്ന്
ലോകാരോഗ്യ സംഘടന.
മലിനീകരണം സൃഷ്ടിക്കുന്ന ഇത്തരം മരുന്നുകള്‍ പുറത്തിറക്കുന്ന കമ്ബനികള്‍ക്കെതിരെ ഉടന്‍ നടപടി എടുക്കുമെന്നും സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
നിരവധി ശിശുമരണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കര്‍ശന നിര്‍ദ്ദേശം ഡബ്ല്യുഎച്ച്‌ഒ നല്‍കിയത്. ഗാംബിയ,ഇന്‍ഡോനേഷിയ, ഉസ്ബെസ്കിസ്താന്‍ എന്നീ രാജ്യങ്ങളിലാണ് ചുമയ്‌ക്കുള്ള സിറപ്പ് ഉപയോഗിച്ച് കുഞ്ഞുങ്ങള്‍ മരണപ്പെട്ടത്.
ഈ രാജ്യങ്ങളില്‍ ഉപയോഗിച്ച സിറപ്പുകളില്‍ ഡൈ എത്തലിന്‍ ഗ്ലൈക്കോള്‍
അമിതമായിരുന്നു. ഇതാണ് ശിശു മരണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായത്. സെനഗള്‍, കംബോഡിയ, ഫിലിപ്പിയന്‍ തുടങ്ങിയ രാജ്യങ്ങളിലും ഈ സിറപ്പ് വില്പനയ്‌ക്കുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന്ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. കൂടാതെ, ഗുരുതരമായ അവസ്ഥയിലേക്ക് കടക്കുന്നതിന് മുമ്ബ് ഇതിനെതിരെ 194 അംഗരാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നും ഡബ്ല്യുഎച്ച്‌ഒ നിര്‍ദ്ദേശം നല്‍കി.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിള്‍ക്ക് ഇത്രയും ഗുരുതരമായ മരുന്നുകള്‍ നല്‍കുന്നതിനെ കുറിച്ചും ഡബ്ല്യുഎച്ച്‌ഒ അപലപിച്ചു. കൂടാതെ, ഈ സിറപ്പുകള്‍ ചെറിയൊരു അളവില്‍പോലും കുട്ടികള്‍ക്ക് നല്‍കുന്നത് അപകടത്തിലേക്കാകും വഴിവെക്കുന്നതെന്നും പറഞ്ഞു.
നിലവാരമില്ലാത്ത മരുന്ന് ഉല്പന്നങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരീക്കണം. ലൈസന്‍സുള്ള വിതരണക്കാരില്‍ നിന്ന് മാത്രം മരുന്ന് വാങ്ങണം. അംഗികാരമില്ലാത്ത നിര്‍മ്മാണ കമ്ബനികള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും മേല്‍പറഞ്ഞ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്‍കി.