അക്കാദമി അവാർഡ് നേടിയ സംഗീതസംവിധായകൻ എ ആർ റഹ്മാനെ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്‌റ്റ) അംബാസഡറായി പ്രഖ്യാപിച്ചു.
നെറ്റ്ഫ്ലിക്സ് പിന്തുണയ്ക്കുന്ന ഈ സംരംഭം, ഇന്ത്യയിലെ ഫിലിം, ഗെയിമുകൾ അല്ലെങ്കിൽ ടിവി എന്നിവയിൽ പ്രവർത്തിക്കുന്ന അഞ്ച് പ്രതിഭകളെ കണ്ടെത്താനും, അവരെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നു. രാജ്യത്തെ
പ്രതിഭ ശാലികളായ കലാകാരന്മാരെ കണ്ടെത്താനും, അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും ബാഫ്‌റ്റയുമായി ചേർന്ന് രാജ്യത്തിനുവേണ്ടി പ്രവൃത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും റഹ്മാൻ പറഞ്ഞു.
“ലോകപ്രശസ്ത ഓർഗനൈസേഷന്റെ പിന്തുണയുള്ള കലാകാരന്മാർക്ക് ലോകമെമ്പാടുമുള്ള മറ്റ് പ്രതിഭാധനരായ കലാകാരന്മാരുമായി ബന്ധം സ്ഥാപിക്കുക മാത്രമല്ല, മറിച്ച് ബാഫ്‌റ്റയുടെ വിജയികൾക്കും നോമിനികൾക്കും മാർഗനിർദ്ദേശം നൽകുന്നതിനുള്ള ഒരു നല്ല അവസരവും കൂടിയാണിത് .
“ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കുന്ന കലാ പ്രതിഭകളെ ആഗോള വേദിയിൽ പ്രദർശിപ്പിക്കാനും, കാണാനും ഞാൻ ആഗ്രഹിക്കുന്നു,” 53 കാരനായ റഹ്മാൻ പറഞ്ഞു.
ബ്രിട്ടീഷ് പ്രതിഭകളും, ഇന്ത്യയുടെ കലാകാരന്മാരും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിന് സുഗമമാക്കാൻ ബാഫ്റ്റ ബ്രേക്ക്‌ത്രൂ ഇന്ത്യയെ സഹായിക്കുമെന്ന് ഒരു പത്രക്കുറിപ്പിൽ അദ്ദേഹം പറയുന്നു.
പുതിയ പ്രതിഭകളെ തിരിച്ചറിയുന്നതിനും, പരിപോഷിപ്പിക്കുന്നതിനുമുള്ള ടീമിന്റെ അഭിനിവേശം റഹ്മാൻ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ബാഫ്ത ചീഫ് എക്സിക്യൂട്ടീവ് അമൻഡ ബെറി ഒബിഇ പറഞ്ഞു.
ഹിന്ദി, തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലുടനീളം അദ്ദേഹത്തിന് ഒരു നല്ല സ്ഥാനമുണ്ടെന്നതിനാൽ ഈ സംരംഭത്തെ പിന്തുണയ്ക്കാൻ അദ്ദേഹത്തിന് കഴിയും. ഇത് ചലച്ചിത്ര വ്യവസായത്തിന്റെ വിശാലമായ രീതിയിൽ ബാഫ്റ്റയെ ആകർഷിക്കാൻ സഹായിക്കും, ”ബെറി കൂട്ടിച്ചേർത്തു
ബാഫ്‌റ്റ ബ്രേക്ക്‌ത്രൂ ഇന്ത്യയുടെ ഭാഗമായി, ബ്രിട്ടീഷ്, ഇന്ത്യൻ വ്യവസായ വിദഗ്ധരുടെ ഒരു ജൂറി, ഇന്ത്യയിൽ നിന്നും അഞ്ച് പ്രതിഭകളെ തിരഞ്ഞെടുത്ത് ഒരു വർഷം നീണ്ടുനിൽക്കുന്ന മെന്ററിംഗ്, മാർഗ്ഗനിർദ്ദേശ പരിപാടിയിൽ പങ്കെടുപ്പിക്കും.
Content highlights : AR Rahman becomes BAFTA Breakthrough India ambassador