വെട്രിമാരൻ – സൂര്യ കൂട്ടുകെട്ടിന്റേത്. സൂര്യ നായകനായി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ഡിസൈൻ പോസ്റ്റര്‍ പുറത്തുവിട്ടു. വാടി വാസല്‍ എന്നാണ് ചിത്രത്തിന്റെ പേര്. കലിപ്പ് ലുക്കിലുള്ള സൂര്യയെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. ഇതിനകം തന്നെ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ധനുഷിനെ നായകനാക്കി സംവിധാനം ചെയ്‍ത വടാ ചെന്നൈ വൻ ഹിറ്റായതിനാല്‍ തന്നെ സൂര്യക്കൊപ്പമുള്ള വെട്രിമാരന്റെ കൂട്ടുകെട്ട് ആരാധകര്‍ കാത്തിരിക്കുകയാണ്.