ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്.

0
96

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 2017ല്‍ 77 സീറ്റ് നേടിയപ്പോള്‍ 2022ല്‍ വെറും 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 58 സീറ്റാണ് കോണ്‍ഗ്രസിന് നഷ്ടം. വോട്ടുവിഹിതത്തിലും കോണ്‍ഗ്രസിന് വന്‍ നഷ്ടം സംഭവിച്ചു. അതേസമയം, ഗുജറാത്തില്‍ കന്നി പോരാട്ടത്തിനിറങ്ങിയ എഎപിക്ക് ഒമ്പത് സീറ്റില്‍ മുന്നിലാണ്. പലയിടത്തും ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ വോട്ടില്‍ വിള്ളലുണ്ടാക്കി.

തെരഞ്ഞെടുപ്പിനെ അലക്ഷ്യമായി നേരിട്ടതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ബിജെപിയും എഎപിയും ദേശീയ നേതാക്കളെയടക്കം ഇറക്കി പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി സജീവമായി രംഗത്തിറങ്ങിയില്ല. എഎപി കോണ്‍ഗ്രസിന്‍റെ വോട്ടില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. ഗുജറാത്തില്‍ 2017നേക്കാള്‍ അമ്പതിലധികം സീറ്റ് അധികം നേടിയാണ് കരുത്ത് തെളിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here