ചെന്നൈ : തെന്നന്ത്യൻ താരസുന്ദരി തൃഷയും നടൻ ചിമ്പുവും വിവാഹിതരാകാൻ പോകുന്നതായി റിപ്പോർട്ട്. ഏതാനും ചില തമിഴ് മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ വാർത്തകളോട് ഇരുവരും ഇതേവരെ പ്രതികരിച്ചിട്ടില്ല.
37 കാരിയായ തൃഷ നേരത്തെ തെന്നിന്ത്യൻ നടൻ റാണ ദഗ്ഗുപതിയുമായി പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും വേർപിരിഞ്ഞു. 2015ൽ വ്യവസായിയായ വരുൺ മന്യനുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറി.
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ചിമ്പുവും ഏറെ നാൾ പ്രണയത്തിലായിരുന്നു. നയൻതാരയുമായി പിരിഞ്ഞ ചിമ്പു നടി ഹൻസികയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഉണ്ടായിരുന്നു.