നക്ഷത്രഫലം, മെയ് 7,

0
54

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടക്കൂറുകാർക്ക് ഈ ദിവസം സമ്മിശ്ര ഫലങ്ങളുടേതായിരിക്കും. ചില പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യേണ്ടതായി വരും. കൃത്യ സമയത്ത് ജോലികൾ പൂർത്തിയാക്കാൻ കഠിനാധ്വാനം ആവശ്യമാണ്. പുതിയ ബിസിനസ് നിക്ഷേപങ്ങൾ നടത്താനൊരുങ്ങുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. സാമ്പത്തിക നില താളം തെറ്റാതിരിക്കാൻ വർധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കുക.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ശരാശരി ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഏത് ജോലിയിലും അർപ്പണ ബോധവും കഠിനാദ്ധ്വാനവും ആവശ്യമാണ്. അതുപോലെ തന്നെ ജോലി സ്ഥലത്തെ നിങ്ങളുടെ മികച്ച പ്രകടനത്തിൽ മേലുദ്യോഗസ്ഥർ സംതൃപ്തി പ്രകടമാക്കും. വ്യക്തി ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സമയം ചെലവിടാൻ സാധിക്കും. ഒരു സുഹൃത്തുമായി പ്രണയത്തിലാകാനിടയുണ്ട്. ആരോഗ്യം സാധാരണ നിലയിലായിരിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനക്കൂറുകാർക്ക് ഇന്ന് വളരെ മികച്ച ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. തൊഴിൽ മേഖലയിൽ നേട്ടമുണ്ടാക്കും. ജീവിത സാഹചര്യം മെച്ചപ്പെടും. സന്തോഷം വർധിക്കും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടും. സമൂഹത്തിൽ നിന്ന് പിന്തുണ ഉണ്ടാകും. ആരോഗ്യം പ്രശ്നങ്ങൾ അവഗണിക്കാതിരിക്കുകയും ഭക്ഷണ ശീലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുക. ബിസിനസ് മെച്ചപ്പെടും. എന്നാൽ വർധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. പ്രണയ ജീവിതം നയിക്കുന്നവർക്ക് അനുകൂലമായ ദിവസമാണ്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകക്കൂറുകാർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. പല കാര്യങ്ങളിലും പുരോഗതി പ്രകടമാകും. ജോലിയിൽ മികച്ച നേട്ടം കൈവരിക്കുന്നതോടൊപ്പം തൊഴിലിടത്തിൽ നിങ്ങളുടെ ബഹുമാനവും വർധിക്കും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വളരെയധികം സ്നേഹം അനുഭവപ്പെടും. ജോലിയിൽ പുരോഗതി ഉണ്ടാകും. ചെലവുകൾ കൂടാനിടയുണ്ട്. തിരക്കിട്ട് ചെയ്യുന്ന പ്രവർത്തികൾ മൂലം നഷ്ടമുണ്ടാകാനിടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും ഇന്ന്. ദൈനംദിന ജോലികളുമായി സാധാരണ രീതിയിൽ ദിവസം മുന്നോട്ട് നീങ്ങും. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്. ബന്ധുക്കളിൽ നിന്ന് സന്തോഷകരമായ അനുഭവം ഉണ്ടാകുന്നതാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ജോലിക്കാരായവർക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. സർക്കാർ ജോലിക്കുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് നല്ല വാർത്ത ലഭിക്കാനിടയുണ്ട്. അധിക ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. വരവ് ചെലവുകളുടെ കൃത്യമായ കണക്ക് സൂക്ഷിക്കുന്നത് നന്നായിരിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. ഏർപ്പെടുന്ന മേഖലകളിലെല്ലാം വിജയം സ്വന്തമാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ബന്ധുജനങ്ങളുമായി ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ സംസാരവും പെരുമാറ്റവും പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. ജോലിസ്ഥലത്തെ പ്രശ്നകാരമായ സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാകും നല്ലത്. പ്രിയപ്പെട്ടവരുമായി സന്തോഷത്തോടെ സമയം ചെലവിടാൻ സാധിക്കുന്നതാണ്. അവിവാഹിതരായവർക്ക് മനസ്സിനിണങ്ങിയ ആലോചനകൾ വരാനിടയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ശരാശരി ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും തുലാക്കൂറുകാർക്ക് ഇന്ന്. ജീവിതത്തിൽ പുതിയ കാര്യങ്ങൾ എന്തെങ്കിലും ചെയ്യാൻ അവസരം ലഭിച്ചേക്കാം. ഇന്ന് കൃത്യ സമയത്ത് തന്നെ ജോലികളെല്ലാം പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. അതിന് കൂടുതൽ കഠിനാദ്ധ്വാനം ആവശ്യമായി വന്നേക്കാം. ബിസിനസിൽ ലാഭമുണ്ടാക്കാൻ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടി വന്നേക്കാം. ജീവിത പങ്കാളിയോടൊപ്പം സന്തോഷകരമായി സമയം ചെലവിടാനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും സാധിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചിക രാശിക്ക് ഇന്നേ ദിവസം വളരെ നല്ല ദിവസമായിരിക്കും. ജോലിയിൽ നേട്ടമുണ്ടാകും. ചില ജോലികൾ പൂർത്തിയാക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നതാണ്. സഹപ്രവർത്തകരുമായി ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. സാമ്പത്തിക ഇടപാടുകളിൽ ഇന്ന് ജാഗ്രത പുലർത്തേണ്ടതുണ്ട്. അതുപോലെ തന്നെ വർധിച്ചുവരുന്ന ചെലവുകളും നിയന്ത്രിക്കാൻ ശ്രമിക്കണം. ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകുക. പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നതാണ്. നിങ്ങളുടെ ചുറ്റുമുള്ളവരുടെ നല്ല ബന്ധം സ്ഥാപിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമായിരിക്കും. ജോലിയിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നത് നന്നായിരിക്കും. നിങ്ങളുടെ വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുന്ന ദിവസമാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതൽ സമയം ചെലവിടാൻ അവസരമുണ്ടാകും. മനോഹരമായ ഒരു പ്രണയത്തിന് തുടക്കമാകും. ബിസിനസ് മെച്ചപ്പെടുത്തുന്നതിനാൽ പുതിയ ചില പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ മറ്റു വരുമാന സ്രോതസ്സുകളും കണ്ടെത്തും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സമ്മിശ്ര ഫലങ്ങളുടേതായിരിക്കും ഇന്നത്തെ ദിവസം. ജോലിസ്ഥലത്ത് സഹപ്രവർത്തകരോട് ജാഗ്രതാപൂർവം ഇടപെടണം. എതിരാളികൾ നിങ്ങളുടെ ജോലിയെ തടസപ്പെടുത്താൻ ശ്രമിക്കാൻ സാധ്യതയുള്ളതിനാൽ കരുതിയിരിക്കുക. ആരെയും അന്ധമായി വിശ്വസിക്കരുത്. ശാന്തത പാലിക്കുന്നതിലൂടെ പല കുടുംബ പ്രശ്നങ്ങളും ഒഴിവാക്കാം. അമിത കോപം നിങ്ങളുടെ ജോലിയെയും മോശമായി ബാധിക്കാനിടയുണ്ട്. ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭക്കൂറുകാർക്ക് ഇന്ന് വളരെ ഗുണകരമായ ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. ആരോഗ്യം മികച്ചതായി തുടരും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ലക്ഷ്യത്തിലേക്ക് എത്താനുള്ള ശ്രമങ്ങളിൽ നിന്ന് വ്യതിചലിക്കരുത്. സുഹൃത്തുക്കളുമായി നല്ല സമയം ചെലവിടും. വ്യക്തിബന്ധങ്ങൾ കൂടുതൽ ദൃഢമാകും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വളരെയധികം സന്തോഷവും സ്നേഹവും അനുഭവപ്പെടും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ദൈനംദിന ജോലികൾ കൂടുതൽ ഉത്സാഹത്തോടെ ചെയ്യും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കാതിരിക്കുന്നതാണ് നല്ലത്. ബന്ധുഗുണം ഉണ്ടാകും. ജീവിതപങ്കാളിയ്ക്കായി ഒരുമിച്ച് ചെലവിടാൻ സാധിക്കുന്ന മികച്ച ദിവസമായിരിക്കുമിത്. ദമ്പതികൾക്കിടയിൽ സ്നേഹം ദൃഢമാകും. ജോലിക്കാരായവർക്ക് തിരക്കുള്ള ദിവസമായിരിക്കും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. ആരെങ്കിലും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here