പേരൂര്‍ക്കട: വാഴോട്ടുകോണം കടയില്‍മുടുമ്ബ് പ്രദേശത്ത് ഒരേക്കര്‍ 32 സെന്റ് നെല്‍വയല്‍ തണ്ണീര്‍ത്തടം മണ്ണ് മാഫിയാ സംഘം മണ്ണിട്ട് നികത്തിയതിനെതിരെ കര്‍ഷക തൊഴിലാളി യൂണിയന്‍ പേരൂര്‍ക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
യൂണിയന്‍ ജില്ലാ സെക്രട്ടറി കെ ശശാങ്കന്‍ ഉദ്ഘാടനം ചെയ്തു. നെല്‍വയല്‍ നികത്താന്‍ നല്‍കിയ അനുമതി പിന്‍വലിക്കുക, നികത്തിയ നെല്‍വയല്‍ പൂര്‍വസ്ഥിതിയിലാക്കുക, കൃഷിഭൂമിയും ജലസ്രോതസ്സും സംരക്ഷിക്കുക, റവന്യു ഉത്തരവുകള്‍ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഏരിയ സെക്രട്ടറി ആര്‍ ദിനേശ് കുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി രവി, സിന്ധു, സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ സുകുമാരന്‍ നായര്‍, കെ പ്രതാപ് കുമാര്‍, ബി ശരത് ചന്ദ്രകുമാര്‍, ആര്‍ വി സതീന്ദ്ര കുമാര്‍, വേലംവിളാകം ചന്ദ്രന്‍, കെ ദിലീപ്, എ കെ ജോഷി, എന്‍ എസ് സ്റ്റാലിന്‍, ഷാജി മോന്‍ എന്നിവര്‍ സംസാരിച്ചു.