അയോധ്യ: രാമക്ഷേത്രം നിര്‍മിക്കുന്നത് 161 അടി ഉയരത്തില്‍.1988ല്‍ തയാറാക്കിയ ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയില്‍ നിന്നും 20 അടി കൂടുതൽ ഉയരത്തിലാണ് ക്ഷേത്രം നിര്‍മിക്കുന്നതെന്ന് വാസ്തുശില്പി നിഖില്‍ സോംപുര പറഞ്ഞു. 141 അടി ഉയരത്തിലാണ് അന്ന് ക്ഷേത്രത്തിന്റെ രൂപകല്‍പ്പന നടത്തിയത്.
ഓഗസ്റ്റ് അഞ്ചിന് ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങും ഭൂമിപൂജയും നടക്കും. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.രാജ്യത്ത് കോവിഡ് വ്യാപിച്ച പശ്ചത്തലത്തിലാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് വൈകിയത്.