തേവലപ്പുറം മിനി സ്റ്റേഡിയം യാഥാര്‍ഥ്യത്തിലേക്ക്.

0
53

കൊട്ടാരക്കര: നെടുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ തേവലപ്പുറം മിനി സ്റ്റേഡിയത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങി.

ഒരു പഞ്ചായത്തില്‍ ഒരു കളി സ്ഥലം എന്ന കാഴ്ചപ്പാടില്‍ മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ ശ്രമഫലമായി അനുവദിച്ച ഒന്നരക്കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. കായികവകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം.

രണ്ടരപതിറ്റാണ്ടുമുമ്ബാണ് തേവലപ്പുറം മൂന്നുമൂര്‍ത്തി ക്ഷേത്ര ചിറയുടെ സമീപത്തായി മിനി സ്റ്റേഡിയം നിര്‍മിക്കാൻ ആലോചന തുടങ്ങിയത്. മഴക്കാലമായാല്‍ ഇവിടം ചളിക്കുണ്ടാകും. മഴ മാറിയാലും ഏറെ നാള്‍ സ്ഥിതിക്ക് മാറ്റമുണ്ടാകില്ല. സ്ഥിതി മന്ത്രിയെ ബോധ്യപ്പെടുത്തിയപ്പോഴാണ് മിനി സ്റ്റേഡിയം നിര്‍മിക്കാനായി തുക അനുവദിച്ചത്. 1.67 ഏക്കര്‍ ഭൂമി ഇവിടെയുണ്ട്. ഭൂമി അളന്ന് അതിര്‍ത്തി നിശ്ചയിച്ചു.

വശങ്ങള്‍ കരിങ്കല്ലു കൊണ്ട് കെട്ടി സംരക്ഷണഭിത്തിയൊരുക്കുകയാണ്. കളിക്കാനുള്ള സ്ഥലം, ഗാലറി, ടോയ്ലറ്റ്, മിനി ഇൻഡോര്‍ കളിസ്ഥലം, പ്രഭാത-സായാഹ്ന സവാരിക്കുള്ള നടപ്പാതകള്‍ തുടങ്ങി മെച്ചപ്പെട്ട സൗകര്യങ്ങളാണ് സജ്ജമാക്കുക. രാത്രികാലങ്ങളില്‍ കളിക്കാൻ ലൈറ്റിങ് സംവിധാനങ്ങളുമുണ്ടാകും.

മന്ത്രി കെ.എൻ. ബാലഗോപാല്‍ നിര്‍മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. ജ്യോതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ. അഭിലാഷ്, ജില്ല പഞ്ചായത്തംഗം വി. സുമാലാല്‍, ആര്‍.എസ്. അജിതകുമാരി എന്നിവര്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here