തൃശൂർ ജനവാസമേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ.

0
57

തൃശൂർ അതിരപ്പള്ളി വെറ്റിലപ്പാറിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന് സമീപം തോട്ടിലൂടെയാണ് കുഞ്ഞുങ്ങൾ ജനവാസ മേഖലയിൽ എത്തിയത്.

ഇന്ന് രാവിലെയാണ് വെറ്റിലപ്പാറയിൽ വരടക്കയം എന്ന സ്ഥലത്ത് തോട്ടിൽ അലക്കാനെത്തിയ സ്ത്രീകൾ തോടിനു സമീപം ചീങ്കണ്ണി കുഞ്ഞിനെ കണ്ടത്.

വെറ്റിലപ്പാറ സ്വദേശി സിനോഷ് പുല്ലൂർക്കാട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്. ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ മേഖലയിൽ വ്യാപകമായി ചിങ്കണ്ണി കുഞ്ഞുങ്ങളെ കാണുന്നതായി നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here