ജയ്പുർ: പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തയായ എംഎൽഎയെ സിബിഐ ചോദ്യം ചെയ്തു. രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണു നീക്കം.
കോണ്ഗ്രസ് എംഎൽഎ കൃഷ്ണ പൂനിയയെയാണു സിബിഐ ചോദ്യം ചെയ്തത്. ചോദ്യംചെയ്യൽ രണ്ടു മണിക്കൂർ നീണ്ടു. അശോക് ഗെലോട്ടിന്റെ സ്പെഷൽ ഡ്യൂട്ടി ഓഫീസർ ദേവാ റാം സൈനിയെയും സിബിഐ ചോദ്യം ചെയ്തതായാണു റിപ്പോർട്ടുകൾ. നേരത്തെ ഗെലോട്ടിന്റെ വിശ്വസ്തരുടെ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.