ഹോട്ടലുകളെയും റെസ്റ്റൊറന്റുകളെയും പ്രത്യേകം എടുത്തുകാണിക്കാൻ സംസ്ഥാനഭക്ഷ്യ സുരക്ഷാ വകുപ്പ് പദ്ധതി തയ്യാറാക്കുന്നു. 

0
58

കോഴിക്കോട്: ​ഗുണമേൻമയേറിയ ഭക്ഷണം ലഭിക്കുന്ന ​ഹോട്ടലുകളെയും റെസ്റ്റൊറന്റുകളെയും പ്രത്യേകം എടുത്തുകാണിക്കാൻ സംസ്ഥാനഭക്ഷ്യ സുരക്ഷാ വകുപ്പ് പദ്ധതി തയ്യാറാക്കുന്നു.

മൊബൈൽ ആപ്ലിക്കേഷൻ വഴി പൊതുജനത്തിന് ഹോട്ടലുകളുടെ ശുചിത്വവും ​ഗുണമേൻമയും തിരിച്ചറിയാം. ഹോട്ടലുകളുടെ ഫോട്ടോയ്ക്കു പുറമെ, അടുക്കളയുടെയും തീൻമേശമുറികളുടെയും ചിത്രങ്ങളും ആപ്ലിക്കേഷനിലൂടെ പ്രദർശിപ്പിക്കും. ഭക്ഷ്യലൈസൻസിന്റെ കാര്യവും വ്യക്തമാക്കും.

അഞ്ചുമുതൽ ഒന്നുവരെയുള്ള സ്റ്റാറുകൾ നൽകി കൂട്ടത്തിലെ മികച്ചവയെ എടുത്തുകാണിക്കാനും ആപ്ലിക്കേഷനിൽ സംവിധാനമുണ്ട്. ആരോ​ഗ്യവകുപ്പിന്റെ ഇ-ഹെൽത്ത് വിഭാ​ഗമാണ് ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്.

കേന്ദ്രസർക്കാർ ഭക്ഷണശാലകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ഏർപ്പെടുത്തിയ ഹൈജീൻ റേറ്റിങ് കേരളത്തിലും പു​രോ​ഗമിക്കുന്നുണ്ട്. ഇതിനകം 500 ഹോട്ടലുകൾ ഇതിൽ അം​ഗീകാരം കിട്ടി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഈ ഹോട്ടലുകളാകും മൊബൈൽ ആപ്ലിക്കേഷനിൽ ആദ്യം ഉൾപ്പെടുക.

ഹോട്ടലുകളിൽ പരിശോധന നടത്തി അക്രഡിറ്റേഷൻ നൽകുന്നതിന്റെ ചെലവ് നിലവിൽ സംസ്ഥാനം തന്നെയാണ് വഹിച്ചിട്ടുള്ളത്. ഏതെങ്കിലും ഹോട്ടലുകൾക്ക് ഈ സരർട്ടിഫിക്കേഷൻ ആവശ്യമെങ്കിൽ ഫീസടച്ച് പരിശോധനയ്ക്ക് വിധേയമായി സർട്ടിഫിക്കറ്റ് നേടിയെടുക്കുകയും ചെയ്യാം.

തെരുവോരങ്ങളിലെല്ലാം കൂണുപോലെ ഭക്ഷണശാലകൾ പൊങ്ങിവരുന്നതിനിടെ ഇത്തരം ​ഗുണമേന്മാ പരിശോധനയ്ക്ക് പ്രാധാന്യമേറുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here