കൊച്ചിയിലെ മാലിന്യം നീക്കംചെയ്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

0
56

കൊച്ചി: കൊച്ചി നഗരത്തിലെ മാലിന്യം നീക്കംചെയ്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. കൊച്ചിയുടെ നിലവിലെ അവസ്ഥയിൽ സങ്കടമുണ്ടെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

പ്രഭാതസവാരിയ്ക്കിടെ മറൈൻഡ്രൈവിലെ ക്വീൻസ് വാക്ക് വേയിൽ നിന്നാണ് കേന്ദ്രമന്ത്രി ബിജെപി നേതാക്കൾക്കൊപ്പം മാലിന്യനിർമാർജനത്തിന് ഇറങ്ങിയത്. കുറഞ്ഞ സമയം കൊണ്ടാണ് കൊച്ചി ശുചിത്വ സൂചികയിൽ അഞ്ചാംസ്ഥാനത്തു നിന്ന് 324-ാം സ്ഥാനത്തേക്ക് വീണതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പിയൂഷ് ഗോയലിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ കൊച്ചി മേയർ എം.അനിൽകുമാർ തയ്യാറായില്ല. കേന്ദ്രമന്ത്രി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നാണ് കൊച്ചി കോർപറേഷന്റെ നിലപാട്.

രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പിയൂഷ് ഗോയൽ കേരളത്തിൽ എത്തിയത്. തിങ്കളാഴ്ച കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ അമൃത് ടെക്നോ സെന്റർ ഉദ്ഘാടനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here