ചിന്താ ജെറോമിനെ പരിഹസിച്ച് വിനായകൻ

0
92

യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് നടൻ വിനായകൻ. ‘ആയാം ദ ബട്ട് യു ആർ നോട്ട് ദ’ എന്ന ക്യാപ്ഷ്യനോട് കൂടി ചിന്തയുടെ ചിത്രമാണ് വിനായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയായി ഒന്നിനു പുറകെ ഒന്നായി ചിന്തയുടെ പോസ്റ്റുകൾ വിവാദങ്ങളിൽപ്പെടുന്ന സാഹചര്യത്തിലാണ് വിനായകന്റെ പരിഹാസം.

ഓസ്‌കാർ പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ വരുത്തിയ വ്യാകരണ തെറ്റുകൾ വലിയ ട്രോളുകൾക്ക് വഴിയൊരുക്കിയിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്തയ്ക്ക് പറ്റിയ തെറ്റ് ട്രോളർമാർ ഏറ്റെടുത്തിരുന്നു. ഓസ്‌കാർ പിശകിന് പിന്നാലെ, അന്തരിച്ച പൗവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് മലയാളത്തിൽ എഴുതിയ പോസ്റ്റിലും വ്യാകരണ പിശകുകൾ വരുത്തിയിരുന്നു.

ട്രോളുകൾ പതിവായതോടെ പ്രതികരണവുമായി ചിന്തയും എത്തിയിരുന്നു. തനിക്ക് നേരെ നടക്കുന്നത് വ്യപാകമായ സൈബർ ആക്രമണമാണെന്നാണ് ചിന്ത പറഞ്ഞത്. ‘വരികൾക്കിടയിലൂടെ വായിച്ചിട്ട് അതിനെയങ്ങ് വല്ലാതെ പ്രചരിപ്പിക്കുന്ന പ്രവണതയാണ് കണ്ടത്. ഇത്രയധികം പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ വിയോഗം, ആ ദു:ഖത്തിൽ വിശ്വാസികളും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളും നിൽക്കുന്ന ഒരു ഘട്ടത്തിലാണ് വിമർശനം. അതിനെപ്പോലും വരികൾക്കിടയിലൂടെ വായിക്കുകയാണ്.

എന്നോട് വ്യക്തിപരമായി ദേഷ്യവും വ്യത്യസ്ത നിലപാടുകളും ഉള്ളവർ ഉണ്ടായിരിക്കാം. എന്നാൽ, അതിനുവേണ്ടി ഇത്തരം സംഭവങ്ങളെ വളച്ചൊടിച്ച് ഉപയോഗിക്കുന്നു എന്നുള്ളത് വളരെ ദൗർഭാഗ്യകരമായിട്ടുള്ള കാര്യമാണ്. കുറച്ചുകൂടെ കഴമ്പുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് നന്നാവും എന്നാണ് എനിക്ക് പറയാനുള്ളത്. ആശയദാരിദ്ര്യം മൂലമാണ് ഇത്തരം സൈബർ ആക്രമണങ്ങൾ. വിമർശനങ്ങൾ തിരുത്താൻ വേണ്ടിയാകണം, ട്രോളുണ്ടാക്കാൻ വേണ്ടിയാകരുത്’, ചിന്ത പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here