ഡൽഹി: ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിൽ തുടരുന്ന പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളുടെയും ജോയിന്‍റ് സെക്രട്ടറി തല ചര്‍ച്ച നാളെ നടക്കും. നാല്‍പതിനായിരത്തോളം സൈനികര്‍ കിഴക്കന്‍ മേഖലയില്‍ തുടരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. നയതന്ത്ര- സൈനിക തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും പിന്മാറാന്‍ ചൈന തയ്യാറല്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.