ലഹരി മാഫിയയ്ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കും.

0
57

റണാകുളം: കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളാണ് ഇത്തരം മാഫിയകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണ മേളയോടനുബന്ധിച്ച്‌ ലഹരി ഉപയോഗം യുവജനങ്ങള്‍ക്കിടയില്‍ എന്ന വിഷയത്തില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി മാഫിയയെ തുരത്തി സമൂഹത്തെ രക്ഷിക്കുക എന്ന ഉത്തരവാദിത്വം പോലീസ്, എക്സൈസ് വകുപ്പുകള്‍ക്ക് മാത്രമല്ലെന്നും ഓരോ വ്യക്തിയുടെയും ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.എക്സൈസും പൊലീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ സി. സുനു അധ്യക്ഷത വഹിച്ചു.

വിമുക്തി മിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ ബിബിന്‍ ജോര്‍ജ് വിഷയാവതരണം നടത്തി. കോവിഡ് കാലം കുട്ടികളില്‍ മൊബൈല്‍ ഉപയോഗം വര്‍ധിക്കുന്നതിനും അത് നോമോഫോബിയ പോലുള്ള അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു. നോമോഫോബിയ വരുന്ന കുട്ടികളില്‍ ലഹരി ഉപയോഗിക്കുവാനുള്ള പ്രവണത കൂടുതലാണെന്നും ലഹരി മാഫിയയുടെ കൈകളില്‍ അകപ്പെടാതെ കുട്ടികളെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു

ശില്പശാലയില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍മാരായ കെ. അബ്ദുല്‍ സലാം, പി.രാജ്കുമാര്‍, എറണാകുളം അസി. എക്സൈസ് കമ്മീഷണര്‍ സി.ബി. ടെനിമോന്‍, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ്. ഇബ്രാഹീം, കെ.കെ രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലഹരിയുടെ ദുരിതക്കയത്തില്‍ നിന്ന് മോചിതനായ എല്‍ദോസ് ഊരമന ലഹരി ഉപയോഗിച്ചിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു. തൃക്കാക്കര ഗവ. ഹോമിയോ ഡിസ്പന്‍സെറിയിലെ മെഡിക്കല്‍ ഓഫീസര്‍. ഡോ. ഹരീഷ് ബാബു ലഹരി വിമോചന ഹോമിയോപതി ചികിത്സയായ പുനര്‍ജനിയെ കുറിച്ച്‌ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here