പാലാ : ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേർന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച് പാലാ എംഎല്‍എ മാണി സി കാപ്പന്‍. പാര്‍ട്ടിയില്‍ തനിക്ക് ഭൂരിപക്ഷമുണ്ടെന്നും താന്‍ യുഡിഎഫിന്റെ ഘടകകക്ഷിയാകുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് തന്നോട് നീതീകേട് കാണിച്ചുവെന്നും പുതിയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു
രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരളയാത്രയിൽ നാളെ മാണി സി കാപ്പന്‍ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്‍റുമാരുടെ പിന്തുണ തനിക്കുണ്ടെന്ന് മാണി സി കാപ്പന്‍ അവകാശപ്പെട്ടു. 17 സംസ്ഥാന ഭാരവാഹികളില്‍ 9 ഭാരവാഹികളും, തന്റെ കൂടെ നിന്ന്, നാളത്തെ ജാഥയിൽ അവരെല്ലാം പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
മാണി സി കാപ്പന്‍റേത് ശരിയായ കാലുമാറ്റമാണിതെന്നും, മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വിമർശിച്ചു. എന്‍സിപി ഇടതുമുന്നണിയില്‍ തുടരുമെന്നും, എല്‍ഡിഎഫ് സ്ഥാനാർഥി തന്നെ പാലായില്‍ ഇനിയും ജയിക്കുമെന്നും, മാണി സി കാപ്പന്റെ അഭാവം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
എല്‍ഡിഎഫ് വിട്ട മാണി സി കാപ്പന്‍റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണയില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ല പവാർ. കാപ്പന്‍റെ നാളത്തെ നീക്കമറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പീതാംബരൻ മാസ്റ്റർ ഡൽഹിയിൽ പറഞ്ഞു.
പുതിയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു