കോണ്‍ഗ്രസ് എംപി ചൗധരി സന്തോഖ് സിംഗ് അന്തരിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് മരണം. ജലന്ധറില്‍ നിന്നുള്ള എംപിയാണ് ചൗധരി സന്തോഖ് സിംഗ്. രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുകയായിരുന്ന അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ഫഗ്വാരയിലെ വിര്‍ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നിര്‍ത്തി ആശുപത്രിയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 7 ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി 30 ന് ജമ്മുകശ്മീരില്‍ സമാപിക്കാനിരിക്കെയാണ് എംപിയുടെ മരണം.