എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നിലയിൽ മാറ്റമില്ല; വെന്‍റിലേറ്ററില്‍ തുടരുന്നു

0
124

കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിലയിൽ മാറ്റമില്ല. അദ്ദേഹം ഇപ്പോഴും വെന്‍റിലേറ്ററില്‍ തുടരുകയാണ്. വിദഗ്ധരായ ഡോക്ടർമാരുടെ സംഘം ചികിത്സക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തങ്ങൾ യന്ത്രങ്ങൾ ഏറ്റെടുക്കുന്ന ഏക്മോ ചികിത്സ തുടരുകയാണ്.

ഇതിനിടെ, എസ്.പി.ബിയുടെ തിര‌ിച്ചുവരവിനായി സിനിമാലോകം പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചു.. എ.ആർ. റഹ്മാൻ, കമൽഹാസൻ , രജനികാന്ത് തുടങ്ങിയവർ ഓൺലൈനില്‍ കൂട്ടായ്മയുടെ ഭാഗമായി. എസ്.പി.ബിയെ പ്രവേശിപ്പിച്ചിട്ടുള്ള ആശുപത്രിക്കുമുന്നിലും പ്രാർത്ഥനകൾ നടന്നു. നാല് കുട്ടികളാണ് ചെന്നൈ അമിഞ്ചികരയിലെ ആശുപത്രിക്കുമുന്നിൽ പ്രാർത്ഥന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here