ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി,

0
71

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (NCS) അറിയിച്ചു. പുലര്‍ച്ചെ 5.17 ഓടെയാണ് ഭൂചലനം ഉണ്ടായത്.  5 കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനമുണ്ടായത്. ധര്‍മശാലയില്‍ നിന്ന് 22 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എന്‍സിഎസ് അറിയിച്ചു.

ആളപായമോ വസ്തുവകകളുടെ നാശമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here