ന്യൂഡല്‍ഹി : ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍… 3,737 കോടി രൂപ മാറ്റിവെച്ചതായി കേന്ദ്രം. ദസറ പ്രമാണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചത്. 30 ലക്ഷത്തോളം വരുന്ന നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്.
ബോണസും നോണ്‍-പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസും നല്‍കാനായി ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തിരുമാനമായി. 30 ലക്ഷത്തോളം ജീവനക്കാര്‍ക്കു നേട്ടമുണ്ടാകും.ഇതിനായി 3737 കോടി രൂപ മാറ്റിവെച്ചു, കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അറിയിച്ചു.
ബോണസ് നല്‍കുന്നതിലൂടെ രാജ്യത്ത് ഉപഭോഗം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു വിജയദശമിക്ക് മുമ്ബ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തുക. കൊവിഡിന്റെ പശ്ചാത്തവത്തില്‍ സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിക്കുമോയെന്ന ആശങ്ക നിലനിന്നിരുന്നു. സാധാരണഗതിയില്‍ ദസ്‌റയ്ക്ക് മുന്‍പാണ് ബോണസ് പ്രഖ്യാപിക്കുന്നത്. എന്നാല്‍ ബുധാനഴ്ച വരെ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാതിരുന്നതോടെ ആശങ്ക ഉയര്‍ന്നു.
നേരത്തേ കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ.) വര്‍ധിപ്പിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിുന്നു.കൊവിഡിനെത്തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.അതേസമയം നിലവിലെ പ്രഖ്യാപനത്തിന്റെ ആനുകൂല്യം റെയില്‍വേ , പോസ്റ്റ് ഓഫീസ്, ഇപിഎഫ്‌ഒ. ഇഎസ്‌ഐസി എന്നീ മേഖലകളിലെ 17 ലക്ഷത്തോളം വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെയാണ് ലഭിക്കുക.