തെലങ്കാനയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.തെലങ്കാന രാഷ്ട്ര സമിതിയിലെ അംഗങ്ങളായ മധുരി ഭീമേശ്വര റാവുവും, മറ്റൊരു ഭീകരനുമാണ് കൊല്ലപ്പെട്ടത്. മുലുഗു ജില്ലയിലെ മന്‍ഗാപേട്ട് വന പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.പോലീസ് ഉദ്യോഗസ്ഥരും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്.