അനു സിത്താര, അനീഷ് ജി. മേനോന്‍, ജോണി ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇന്‍ ദുബായ്’ (Momo in Dubai) ഫെബ്രുവരി മൂന്നിന് ഐക്കോൺ സിനിമാസ് റിലീസ് പ്രദർശനത്തിനെത്തിക്കും. ജോ ആൻഡ് ജോ പ്രൊഡക്ഷൻ ടീമും, ജാനേ മൻ, ജോ ആൻഡ് ജോ, ജയ ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാരും വീണ്ടും ഒന്നിക്കുന്ന കിഡ്സ് ആന്റ് ഫാമിലി എന്റെർറ്റൈനർ ചിത്രമാണ് ‘മോമോ ഇൻ ദുബായ്’.
സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സക്കരിയയുടെയും ‘ആയിഷ’യുടെ തിരകഥാകൃത്ത് ആഷിഫ് കക്കോടിയുടെയും തിരക്കഥയിൽ ഒരുങ്ങുന്ന ‘മോമോ ഇന്‍ ദുബായ്’ ഒരു ചിൽഡ്രന്‍സ്-ഫാമിലി ചിത്രമാണ്.