കിർഗിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയായി സാദിർ ജാപറോപ് സ്ഥാനമേൽക്കും

0
103

ബിഷ്കക്: മുന്‍ സോവിയറ്റ്​ റിപ്പബ്ലിക്കായ കിര്‍ഗിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി സാദിര്‍ ജാപറോവിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരം. പാര്‍ലമെന്‍റ് ഏകകണ്ഠമായാണ് ജാപറോവിന്‍റെ പേര് അംഗീകരിച്ചത്.

 

പുതിയ സര്‍ക്കാറിന്‍റെ ഘടന മാറ്റാന്‍ പദ്ധതിയില്ലെന്ന് വ്യക്തമാക്കിയ ജാപറോവ്, വരാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പറഞ്ഞു. കൂടാതെ, രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കില്ലെന്നും ജാപറോവ് ഉറപ്പ് നല്‍കി.

 

തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച്‌​ പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങളും തെരുവിലിറങ്ങിയതോടെ പൊതു ​തെരഞ്ഞെടുപ്പ്​ ഫലം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അസാധുവാക്കിയിരുന്നു. സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ ഒക്ടോബര്‍ 21 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടി പ്രസിഡന്‍റ് പദവിയില്‍ നിന്ന് മാറിനില്‍കാന്‍ തയാറാണെന്ന് സൂറോണ്‍ബായ്​ ജീബെകോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഭരണപക്ഷത്തെ അനുകൂലിക്കുന്ന രണ്ട്​ പാര്‍ട്ടികള്‍ക്കായിരുന്നു മേധാവിത്തം. ഇതോ​ടെ ​തെരഞ്ഞെടുപ്പ്​ കൃത്രിമം ചൂണ്ടിക്കാട്ടി​ 12ലധികം പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

 

പാര്‍ലമെന്‍റും പ്രസിഡന്‍റിന്‍റെ ഒാഫിസും സര്‍ക്കാര്‍ ഒാഫിസുകളും അടങ്ങുന്ന കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ കൈയടക്കി. പ്രസിഡന്‍റ്​ ജീബെകോയെ പുറത്താക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

 

പ്രക്ഷോഭത്തെ സുരക്ഷാസേനയെയും പൊലീസിനെയും ഉപയോഗിച്ച്‌​ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കവും പരാജയപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here