ദോഹ: മരുന്നുകളും മറ്റ് മെഡിക്കൽ സാധനങ്ങളും വീട്ടിൽ എത്തിക്കുന്നതിനുള്ള ഡെലിവറി ഫീസിൽ ഇന്നു മുതൽ മാറ്റം വരുത്തിയതായി ഖത്തർ പോസ്റ്റ്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്‌സിസി) എന്നിവയുടെ പങ്കാളിത്തത്തോടെ ഖത്തർ പോസ്റ്റ് നടത്തുന്ന ഹോം ഡെലിവറി സേവനങ്ങൾക്ക് ജനുവരി ഒന്നു മുതൽ 30 റിയാൽ ഈടാക്കും.
മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ, മെഡിക്കൽ ഉപഭോഗവസ്തുക്കൾ, ഭക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഹോം ഡോലിവറിക്ക് നിബന്ധന ബാധകമാണെന്നും ഖത്തർ പോസ്റ്റും ഹമദ് മെഡിക്കൽ കോർപറേഷനും ട്വിറ്ററിലൂടെ അറിയിച്ചു.