തൃശൂർ:ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി സ്ഥാപിച്ച കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ് രണ്ടു പേർക്ക് പരിക്ക്. കോർപ്പറേഷൻ കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച കമാനമാണ് തകർന്നുവീണത്. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു.
ഓട്ടോ ഡ്രൈവർക്കും മറ്റൊരാൾക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുമ്പ് കാലുകളിലാണ് പന്തൽ നിർത്തിയിട്ടുള്ളത്. ദീപാലങ്കാര വിതാനത്തിന് നിർമ്മിച്ചതാണ് പന്തലുകൾ. കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പിൽ നിർത്തിയ കാലുകൾ ശക്തമായ കാറ്റിൽ തകർന്നുവീഴുകയായിരുന്നു. പരുക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.