മൂന്നാര്‍: ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു. നാല് മാസം മുമ്പാണ് പവര്‍ ഹൗസിലെ അറ്റക്കുറ്റപ്പണികള്‍ക്കായി മാട്ടുപ്പെട്ടി അണക്കെട്ടിലെ വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചത്. ഇതിന്‍റെ പണികള്‍ പൂര്‍ത്തീകരിച്ചതോടെയാണ് അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം വീണ്ടും ആരംഭിച്ചിത്. രണ്ട് മെഗാവാട്ട് വൈദ്യുതിയാണ് അണക്കെട്ടിലെ വെള്ളത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. 1599.66 അടിയാണ് ഡാമിലെ സംഭരണ ശേഷി. നിലവില്‍ 1598.60 മാണ് ഡാമിലെ ജലനിരപ്പ്. പവര്‍ഹൗസിലെ അറ്റകുറ്റപ്പണികള്‍ക്കായി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഷട്ടര്‍ 20 സെന്‍റി മീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്ന് വിട്ടിരുന്നു.